Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assisi Prepares

തീർഥാടകരെ വരവേൽക്കാനൊരുങ്ങി അസീസി

അ​​​സീ​​​സി: വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി​​​യു​​​ടെ 800-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​റ്റ​​​ലി​​​യി​​​ലെ അ​​​സീ​​​സി ന​​​ഗ​​​രം ഒ​​​രു​​​ങ്ങി. ഒ​​​ക്‌​​​ടോ​​​ബ​​​ർ മൂ​​​ന്ന്, നാ​​​ല് തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​ധാ​​​ന ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു തീ​​​ർ​​​ഥാ​​​ട​​​ക​​​രാ​​​ണ് അ​​​സീ​​​സി​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.

വി​​​ശു​​​ദ്ധ​​​ന്‍റെ തി​​​രു​​​നാ​​​ൾ ദി​​​ന​​​മാ​​​യ ഒ​​​ക്‌​​​ടോ​​​ബ​​​ർ നാ​​​ലി​​​ന് ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ർ​​​ജി​​​യോ മാ​​​ത്ത​​​റെ​​​ല്ല ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ലോ​​​ക​​​നേ​​​താ​​​ക്ക​​​ൾ ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ പ​​​ങ്കു​​​ചേ​​​രും. അ​​​ന്ന് ഇ​​​റ്റാ​​​ലി​​​യ​​​ൻ ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ മ​​​ത്തേ​​​യോ മ​​​രി​​​യ സൂ​​​പ്പി​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന ന​​​ട​​​ക്കും. അ​​​സീ​​​സി ബ​​​സി​​​ലി​​​ക്ക​​​ക​​​ളു​​​ടെ പേ​​​പ്പ​​​ൽ പ്ര​​​തി​​​നി​​​ധി ക​​​ർ​​​ദി​​​നാ​​​ൾ ആ​​​ഞ്ച​​​ലോ ഫെ​​​ർ​​​ണാ​​​ണ്ട​​​സ് അ​​​ർതിമെയും ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ക്കും.

ക​​​ഴി​​​ഞ്ഞ 24ന് ​​​ആ​​​രം​​​ഭി​​​ച്ച ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ഒ​​​ക്‌​​​ടോ​​​ബ​​​ർ അ​​​ഞ്ചു​​​വ​​​രെ നീ​​​ണ്ടു​​​നി​​​ൽ​​​ക്കും. വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള തി​​​രു​​​ക്ക​​​ർ​​​മങ്ങ​​​ൾ​​​ക്കു​​​പു​​​റ​​​മെ സാം​​​സ്കാ​​​രി​​​ക​​​പ​​​രി​​​പാ​​​ടി​​​ക​​​ളും കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. പോ​​​ർ​​​സ്യങ്കുള​​​യി​​​ൽ വി​​​ശു​​​ദ്ധ​​​ന്‍റെ ഓ​​​ർ​​​മ​​​യ്ക്കാ​​​യി ന​​​ട​​​ക്കു​​​ന്ന പ​​​ര​​​മ്പ​​​രാ​​​ഗ​​​ത പ്ര​​​ദ​​​ക്ഷ​​​ിണ​​​വും പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണ​​​മാ​​​ണ്. വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി​​​യു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​നി​​​മി​​​ഷ​​​ങ്ങ​​​ളെ അ​​​നു​​​സ്മ​​​രി​​​ക്കു​​​ന്ന ‘ട്രാ​​​ൻ​​​സി​​​ത്തുസ്’ പ്രാ​​​ർ​​​ഥ​​​ന ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ലെ പ്ര​​​ധാ​​​ന ച​​​ട​​​ങ്ങു​​​ക​​​ളി​​​ലൊ​​​ന്നാ​​​ണ്.

800-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി, മാ​​​ർ​​​ച്ച് മാ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​ശു​​​ദ്ധ​​​ന്‍റെ ഭൗ​​​തി​​​കാ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ൾ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് വ​​​ച്ച​​​പ്പോ​​​ൾ ഏ​​​ക​​​ദേ​​​ശം നാ​​​ലു ല​​​ക്ഷ​​​ത്തോ​​​ളം തീ​​​ർ​​​ഥാ​​​ട​​​ക​​​രാ​​​ണ് അ​​​സീ​​​സി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

Latest News

Corehub Up